മുഖ്യമന്ത്രിയുടെ മകള്‍ക്ക് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ഡയറക്ടര്‍ ജെയ്ക്ക് ബാലകുമാറുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. ജെയ്ക്ക് വീണാ വിജയന്റെ കമ്പനിയുടെ മെന്ററാണെന്ന് അവരുടെ എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ വെബ്‌സൈറ്റിലുണ്ടായിരുന്നു.
തൃക്കാക്കരയിലെ വിജയം കോണ്‍ഗ്രസിനെ അലസന്മാരും മടിയന്മാരും തന്‍പ്രമാണിത്തവാദികളും ആക്കുമോ എന്ന് ഭയപ്പെടുന്നു. നമ്മള്‍ ഐക്യത്തോടെയും അച്ചടക്കത്തോടെയും പ്രവര്‍ത്തിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
ഞാന്‍ മദ്യപാനിയാണെന്നുവരെ ബാങ്ക് ജീവനക്കാരും സി പി എമ്മുകാരും പറഞ്ഞുപരത്തി. പല തവണ ബാങ്ക് കയറിയിറങ്ങിയിട്ടും അനുകൂല നടപടിയെടുക്കാത്ത അവര്‍ ഇപ്പോള്‍ സഹായവാഗ്ദാനവുമായി വന്നിരിക്കുന്നത് അവരുടെ വീഴ്ച്ച മറയ്ക്കാനാണ്. ഇത്രയും നാള്‍ എന്റെ വാക്കുകള്‍ കേള്‍ക്കാന്‍പോലും അവര്‍ തയാറായിരുന്നില്ല'- അജേഷ് പറഞ്ഞു.
ആ വീടിന് പിന്‍വാതിലുണ്ടായിരുന്നില്ല. ബാങ്ക് അധികൃതര്‍ ജപ്തിചെയ്യാന്‍ വരുമ്പോള്‍ പിന്‍വശം തുറന്നുകിടക്കുകയായിരുന്നു. പുതിയ വാതില്‍ വച്ചുപിടിപ്പിച്ച ശേഷം വീട് ജപ്തി ചെയ്താണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. കുട്ടികള്‍ മാത്രമേ വീട്ടിലുളളു.
അജേഷ് മുവാറ്റുപുഴ അര്‍ബന്‍ ബാങ്കില്‍ നിന്നും ഒരുലക്ഷം രൂപയാണ് ലോണ്‍ എടുത്തിരുന്നത്. എന്നാല്‍ രോഗബാധിതനായതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം ഒരുലക്ഷത്തി നാല്‍പ്പതിനായിരം രൂപയാണ് അജേഷ് ബാങ്കിന് തിരിച്ചടയ്ക്കാനുളളത്
അന്തരിച്ച യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനും സിപിഎം നേതാവുമായ പി ബിജുവിനെകുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സമകാലികരായിരുന്നുവെങ്കിലും ഒരിക്കലും സൗഹാര്‍ദപൂര്‍വ്വം ഇടപെട്ടിരുന്നില്ലെന്ന് കുഴല്‍നാടന്‍ പറയുന്നു